കോവിഡ് 19 വ്യാപനത്തിനിൻറെ പശ്ചാത്തലത്തിൽ സർവ്വകലാശാലയുടെ വിവിധ പഠന വകുപ്പുകളിലെയും ഇൻറ്റർ സ്‌കൂൾ സെൻറ്ററിലെയും പി.ജി പ്രവേശനത്തിനായി നടത്തുവാൻ നിശ്ചയിച്ചിരുന്ന പൊതു പ്രവേശന പരീക്ഷ (CAT), 2020 ലെ അഡ്‌മിഷന് ഒഴിവാക്കുവാനും, പ്രവേശനം യോഗ്യതാ പരീക്ഷയുടെ മാർക്കിൻറെ മാനദണ്ഡത്തിൽ നടത്തുവാനും തീരുമാനിച്ചിരിക്കുന്നു. ഇതിനായി CAT MGU 2020 ന് അപേക്ഷാ സമർപ്പിച്ചിട്ടുള്ളവർ സർവ്വകലാശാലാ നിശ്ചയിക്കുന്ന തീയതിക്കകം യോഗ്യതാ പരീക്ഷയുടെ മാർക്കിൻറെ വിവരങ്ങൾ നൽക്കേണ്ടതാണ്. മുഴുവൻ പ്രവേശന നടപടികളും ഓൺലൈൻ ആക്കുന്നതിനാൽ അപേക്ഷകർ അവരുടെ യോഗ്യതാ പരീക്ഷയുടെ മാർക്ക് സംബന്ധിച്ച വിവരങ്ങളും, സംവരണത്തിനും ബോണസ് മാർക്കിനും അർഹതയുള്ളവരും, Differently Abled Persons (PD) ആയിട്ടുള്ളവരും അത് സംബന്ധിച്ച സർട്ടിഫിക്കറ്റുകളും വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. വിവരങ്ങൾ ചേർക്കുന്നതിനുള്ള വെബ്സൈറ്റ് അഡ്രസ്സും അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതിയും വെബ്സൈറ്റിലൂടെയും പത്രക്കുറിപ്പിലൂടെയും പിന്നീട് അറിയിക്കുന്നതായിരിക്കും.